Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shri Ram Janmabhoomi Teerth Kshetra Trust

അയോധ്യ ക്ഷേത്ര തട്ടിപ്പ്; നഷ്ടമായവയിൽ അഞ്ചു കോടിയുടെ സ്വർണ രാമചരിതമാനസവും, ട്രസ്റ്റിനെ രൂക്ഷമായി വിമർശിച്ച് ഗ്രന്ഥം സമർപ്പിച്ച മുൻ ആഭ്യന്തരസെക്രട്ടറി

അ​യോ​ധ്യ: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലേ​ക്കു ലഭിച്ച സംഭാവനകളിൽ കോടികളുടെ ത​ട്ടി​പ്പ് ന​ട​ന്നെ​ന്ന വാർത്ത പ്രചരിക്കെ, ക്ഷേ​ത്ര​ത്തി​ൽ സ​മ​ർ​പ്പി​ച്ച വി​ല​പി​ടി​പ്പു​ള്ള സ്വ​ർണ രാ​മ​ച​രി​ത​മാ​ന​സം കാ​ണാ​താ​യ​താ​യി ഗു​രു​ത​ര ആ​രോ​പ​ണം. മു​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യും മ​ധ്യ​പ്ര​ദേ​ശ് കേ​ഡ​റി​ലെ 1970 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ എ​സ്. ല​ക്ഷ്മി​നാ​രാ​യ​ണ​നാ​ണ് ക്ഷേ​ത്ര ട്ര​സ്റ്റി​നെ​തിരേ ശക്തമായി രംഗത്തെത്തിയത്. തന്‍റെ കു​ടും​ബം ക്ഷേ​ത്ര​ത്തി​നു സ​മ​ർ​പ്പി​ച്ച, ഏ​ക​ദേ​ശം അഞ്ചു കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണം പതിപ്പിച്ച രാ​മ​ച​രി​ത​മാ​ന​സ ഗ്ര​ന്ഥം ക്ഷേ​ത്ര​ത്തിൽനിന്നു കാ​ണാ​താ​യെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം.

പ്ര​തി​ഷ്ഠാ ച​ട​ങ്ങി​നുശേ​ഷ​മു​ള്ള ആ​ദ്യ രാ​മ​ന​വ​മി വേ​ള​യി​ലാണ് ല​ക്ഷ്മി​നാ​രാ​യ​ണ​നും കു​ടും​ബ​വും ​രാമചരിതമാനസത്തിന്‍റെ സ്വർണം പതിപ്പിച്ച കോപ്പി സ​മ​ർ​പ്പി​ച്ച​ത്. ഏ​ക​ദേ​ശം 150 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ​ഗ്ര​ന്ഥ​ത്തി​ന്‍റെ താ​ളു​ക​ളി​ൽ പൂ​ശു​ന്ന​തി​നാ​യി 800 ഗ്രാം ​സ്വ​ർണ​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ല​ക്ഷ്മി​നാ​രാ​യ​ണ​ന്‍റെ പ​രേ​ത​യാ​യ മാ​താ​വിന്‍റെ സ്വ​ർണാ​ഭ​ര​ണ​ങ്ങ​ൾ ഉ​രു​ക്കി​യാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യ സ്വ​ർണം ക​ണ്ടെ​ത്തി​യ​ത്. ഏ​റെ വൈ​കാ​രി​ക​മാ​യ വഴിപാടായി സമർപ്പിച്ച ​ഗ്ര​ന്ഥം ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് ദ​ർ​ശി​ക്കാ​നാ​യി സ്ഥാ​പി​ക്കു​മെ​ന്നാ​ണു കു​ടും​ബം ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഈ ​സ​മ​ർ​പ്പ​ണ​ത്തി​ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളി​ൽനി​ന്നു ത​നി​ക്ക് ര​സീ​ത് ല​ഭി​ച്ചി​ല്ലെ​ന്നും മുൻ‌ ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.

മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ച ബ​ന്ധു​ക്ക​ളാ​ണ് ഗ്ര​ന്ഥം അ​വി​ടെ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം ല​ക്ഷ്മി​നാ​രാ​യ​ണ​നെ അ​റി​യി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് അ​ദ്ദേ​ഹം നേ​രി​ട്ട് അ​യോ​ധ്യ​യി​ലെ​ത്തി. അന്ന്, ക്ഷേ​ത്ര ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​മ്പ​ത് റാ​യി​യെ ക​ണ്ട് സം​സാ​രി​ച്ചി​രു​ന്നു. ഇ​തു വെ​റു​മൊ​രു സാ​ധാ​ര​ണ സം​ഭാ​വ​ന​യ​ല്ലെ​ന്നും കു​ടും​ബ​ത്തിന്‍റെ വൈ​കാ​രി​ക​മാ​യ സ​മ​ർ​പ്പ​ണ​മാ​ണെ​ന്നും ബോ​ധി​പ്പി​ച്ച് ഗ്ര​ന്ഥം അ​നു​യോ​ജ്യ​മാ​യ സ്ഥാ​ന​ത്ത് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് ട്ര​സ്റ്റ് അ​ധി​കൃ​ത​ർ​ക്ക് നി​ര​വ​ധി ക​ത്തു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും അ​യ​ച്ചെ​ങ്കി​ലും തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ന്നും ല​ക്ഷ്മി​നാ​രാ​യ​ണ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന​ക​ളി​ൽ നി​ന്ന് 7 മു​ത​ൽ 7.5 കോ​ടി രൂ​പ വ​രെ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പു​തി​യ വി​വാ​ദം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ ക്ഷേ​ത്ര ട്ര​സ്റ്റി​നെ കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

 രാമചരിതമാനസം; ഹൃദയം കവർന്ന ഭക്തികാവ്യം

പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭക്തകവി ഗോസ്വാമി തുളസീദാസ് (1532–1623) അവധി ഭാഷയിൽ രചിച്ച അനശ്വര മഹാകാവ്യമാണ് ശ്രീ രാമചരിതമാനസം. ഹിമാലയത്തിലെ വിശുദ്ധ തടാകമായ മാനസസരോവരത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഏഴ് പടവുകളോടാണ് തുളസീദാസ് ഈ മഹാകാവ്യത്തിലെ ഏഴു കാണ്ഡങ്ങളെ ഉപമിച്ചിരിക്കുന്നത്. സംസ്കൃത ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കി, അയോധ്യ രാജകുമാരനായ ശ്രീരാമന്‍റെ കഥ ദീപ്തമായി പുനരാവിഷ്കരിച്ചിരിക്കുന്നു ഈ ഗ്രന്ഥത്തിൽ.

ക്രിസ്തുവർഷം 1574-ൽ അയോധ്യയിലെ അവധ്പുരിയിലാണ് തുളസീദാസ് ഗ്രന്ഥരചനയ്ക്ക് തുടക്കമിട്ടത്. ശ്രീരാമന്‍റെ ജന്മദിനമായ ചൈത്രമാസത്തിലെ ഒൻപതാം നാളിലാണ് (രാമനവമി) രചന ആരംഭിച്ചതെന്ന് കാവ്യത്തിൽ തന്നെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. കാവ്യത്തിന്‍റെ വലിയൊരു ഭാഗവും പൂർത്തിയാക്കിയത് അദ്ദേഹം തന്‍റ പിൽക്കാല ജീവിതം ചെലവഴിച്ച വാരണാസിയിലായിരുന്നു. അക്കാലത്ത് സാധാരണക്കാർക്ക് ഗ്രഹിക്കാൻ പ്രയാസമേറിയ സംസ്കൃത ഭാഷയ്ക്ക് പകരം, ഹിന്ദി ഭാഷാവിഭാഗത്തിൽപ്പെട്ട അവധി ഭാഷയിലാണ് തുളസീദാസ് ഈ ഗ്രന്ഥം രചിച്ചത്. അതുകൊണ്ടുതന്നെ ചരിത്രത്തിലാദ്യമായി രാമകഥ സാധാരണക്കാരിലേക്ക് അനായാസേന എത്തിക്കാൻ ഇതിലൂടെ സാധിച്ചു. ജനകീയ നാടക രൂപമായ രാംലീല-യുടെ തുടക്കവും ഈ ഗ്രന്ഥവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭാരതീയ ഭക്തിസാഹിത്യത്തിലെ ഏറ്റവും ശ്രേഷ്ഠമായ കൃതികളിലൊന്നായി ഇന്നും രാമചരിതമാനസം ആദരിക്കപ്പെടുന്നു.

 

Latest News

Corehub Up